വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി, യുവാവിന് പരിക്കേറ്റു #Kasargod

 


കാസർകോട്:കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം.

നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.

 A young man was shot in Chittarikal, Kasaragod.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0