സുപ്രീം കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്, സഞ്ജീവ് ഖന്ന ചുമതലയേറ്റു. #SanjivKhanna

ന്യൂഡൽഹി : സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 
 2025 മെയ് 13 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്ച വിരമിച്ചു.

  1983-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന 2019 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി. ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

  ദീർഘകാലം ആദായനികുതി വകുപ്പിൻ്റെ തലയെടുപ്പായിരുന്നു അദ്ദേഹം.   2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി.   2006-ൽ അദ്ദേഹം സ്ഥിരം ജഡ്ജിയായി. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0