ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 10 നവംബർ 2024 | #NewsHeadlinesToday

• രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം. തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു.

• വയനാട്ടിൽ മേപ്പാടി പഞ്ചായത്ത്‌ ‌ദുരന്ത ബാധിതർക്ക്‌ നൽകിയ കാലാവധി കഴിഞ്ഞ കിറ്റിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ വൻ പ്രതിഷേധം.

• നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

• വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

• തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം പാരമ്യത്തിലെത്തിയ ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലും തിങ്കളാഴ്ച കൊട്ടിക്കലാശം. വൈകിട്ട്‌ അഞ്ചിന്‌ പരസ്യപ്രചാരണം അവസാനിക്കും.

• ഡൽഹിയിൽ ദീപാവലിക്കുശേഷം തുടർച്ചയായ ഒമ്പതാം ദിനവും വായുമലിനീകരണം രൂക്ഷം. കേന്ദ്ര വായുമലിനീകരണ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്‌ ശനിയാഴ്‌ച പകൽ വായുനിലവാര സൂചിക ശരാശരി 358 ആണ്‌.

• വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ്‌ ഡയറക്ട്‌ സ്‌ട്രീം വിസ (എസ്‌ഡിഎസ്‌) നിർത്തലാക്കി കാനഡ. അപേക്ഷിച്ച്‌ 20 ദിവസത്തിനുള്ളിൽ വിദ്യാർഥികൾക്ക്‌ എസ്‌ഡിഎസ്‌ വിസ ലഭിച്ചിരുന്നു.

• സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കം കുറിക്കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്റെ ആദ്യ സര്‍വ്വീസ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0