ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 09 നവംബർ 2024 | #NewsHeadlinesToday

• സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെയാണ് മഴയ്ക്ക് സാധ്യത.

• വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

• കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസം 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ് സെഞ്ച്വറി. ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി.

• മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് വിരിവയ്ക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരി വെക്കാനുള്ള സൗകര്യമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്.

• അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1967ലെ മുന്‍ ഉത്തരവ് ഏഴംഗ ബെഞ്ച് റദ്ദാക്കി.

• രാജ്യത്തെ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന വിവിധ മത സന്യാസ സഭകളുടെ അംഗങ്ങളില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതിന് വിദ്യാഭ്യാസ അധികാരികള്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും ആദായനികുതി വകുപ്പ് 2014 ഡിസംബര്‍ 1ന് നിര്‍ദേശം നല്‍കിയിരുന്നു.

• തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0