November 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
November 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 നവംബർ 2025| #NewsHeadlines

• ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

• ബിഹാറിൽ കെട്ടുകണക്കിന്‌ വിവിപാറ്റ്‌ സ്ലിപ്പുകൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമസ്‌തിപ്പുർ ജില്ലയിലെ സരായ്‌രഞ്‌ജൻ മണ്ഡലത്തിലാണ്‌ വിവിപാറ്റ്‌ സ്ലിപ്പുകൾ വഴിയരികിൽ കണ്ടെത്തിയത്‌. ആർജെഡി പ്രവർത്തകരാണ്‌ സംഭവം പുറത്തുവിട്ടത്‌.

• തിരക്ക് ഒഴിവാക്കാൻ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാക്കുമെന്ന് പൊലീസ്. അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമായതിനാൽ മുൻകൂർ ബുക്കിങ് ഇല്ലാതെ എത്തുന്നവരെ ഉൾക്കൊള്ളാനാകില്ല എന്നും പോലീസ്.

• നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടി (ആർഐഡിഎഫ്)ലൂടെ കേരളത്തിന്‌ 1441.25 കോടി രൂപയുടെ പദ്ധതികൾക്ക് ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ അംഗീകാരം.

• ധനബില്ലിന് അംഗീകാരം കിട്ടാതായതോടെ അമേരിക്കയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടച്ചിടല്‍ 38 ദിവസം കടന്നു. ആഭ്യന്തര വിമാനസർവീസുകൾ പൂർണമായും അവതാളത്തിലായി. ആയിരത്തോളം വിമാനസർവീസുകളാണ്‌ റദ്ദാക്കിയത്‌.

• ഓസ്ട്രേലിയയ്ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യ. അ­ഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴയും ഇടിയെയും തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതോടെ 2–1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

• ജമ്മു കശ്മീരിലെ കുപ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു സൈന്യം. കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികർ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്.

• രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 09 നവംബർ 2024 | #NewsHeadlinesToday

• സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെയാണ് മഴയ്ക്ക് സാധ്യത.

• വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

• കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസം 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ് സെഞ്ച്വറി. ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി.

• മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് വിരിവയ്ക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരി വെക്കാനുള്ള സൗകര്യമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്.

• അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1967ലെ മുന്‍ ഉത്തരവ് ഏഴംഗ ബെഞ്ച് റദ്ദാക്കി.

• രാജ്യത്തെ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന വിവിധ മത സന്യാസ സഭകളുടെ അംഗങ്ങളില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതിന് വിദ്യാഭ്യാസ അധികാരികള്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും ആദായനികുതി വകുപ്പ് 2014 ഡിസംബര്‍ 1ന് നിര്‍ദേശം നല്‍കിയിരുന്നു.

• തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0