ഒന്നാം വർഷ വിദ്യാർത്ഥിയെ വാഷ് റൂമിൽ തടങ്കലിൽ വെച്ച് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ആദികടലായിയിലെ ലീഡേർസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാപ്പിനിശേരി വെസ്റ്റ് , രണ്ടാം വർഷ ബി ബി എ, ബികോം വിദ്യാർഥികൾ എന്നീ അഞ്ചു പേർക്കെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ 29 ന് 1.45 മണിക്ക് ആദി കടലായിലെ ലീഡേർസ് കോളേജിലെ വാഷ് റൂമിനുള്ളിൽ വിദ്യാർത്ഥിയെ തടങ്കലിലാക്കി മർദ്ദിച്ചുവെന്ന പ്രിൻസിപ്പലിൻ്റെ പരാതിയിലാണ് കേസ്.