നടി മിയ ജോർജിനെതിരെ പരാതിയുമായി കറിപൗഡർ കമ്പനി ഉടമ; മറുപടിയുമായി നടി... #Miya

 


 നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ പരാതി നൽകിയെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടി. ഇത്തരമൊരു നടപടിയെക്കുറിച്ച് രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം അറിയുന്നത്. ബ്രാൻഡ് അംബാസഡർ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു ബ്രാൻഡ് ഉടമ എന്തിനാണ് പരാതി നൽകുന്നതെന്നും മിയ ജോർജ് ചോദിച്ചു.

കറി പൗഡറിൻ്റെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിന് കമ്പനി ഉടമ മിയയ്‌ക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രചാരണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0