കൊച്ചി : മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി.പ്രമുഖ നടി മാലാ പാർവതി ആണ് പരാതി നൽകിയത്. ഫേസ് ബുക്കിൽ നടിയുടെ മുഖചിത്രമുള്ള ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പിൽ അംഗങ്ങളായവർക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ മെസജർ വഴി അയച്ചുകൊടുക്കുന്നുണ്ടെന്നും ശ്രദ്ധയിൽപ്പെട്ടതായ നടി പരാതിയിൽ പറയുന്നു.
ചിത്രങ്ങൾ പ്രചരിച്ചത് മനേഷ് എന്ന ഫേസ് ബുക്ക് അകൗണ്ടിൽ നിന്നാണ്. 15,000 ആളുകൾ അംഗങ്ങളായുള്ള ഗ്രൂപ്പാണ്. ഗ്രൂപ്പിന്റെ അഡ്മിനെതിരെ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു.