കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. പി.പി.ദിവ്യ പയ്യന്നൂരിൽ കീഴടങ്ങി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങൽ. നവീൻ്റെ മരണശേഷം ദിവ്യ ഒളിവിലായിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്യാൻ നിയമതടസ്സം ഇല്ലാതിരുന്നിട്ടും അന്വേഷണ സംഘം ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
ദിവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ദിവ്യ കീഴടങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തതായി കമ്മീഷണർ വിശദീകരിച്ചു. കണ്ണപുരത്ത് വെച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. എസിപി രത്നകുമാറിന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ദിവ്യ ഇന്ന് സ്ഥിരം ജാമ്യാപേക്ഷ നൽകിയേക്കും. ദിവ്യയെ ഉടൻ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.