• ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം.
• സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കിന് ഈ വര്‍ഷത്തെ ബാലര്‍ ഡി ഓര്‍ പുരസ്‌കാരം.
• പൊതുമേഖലാ-ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ഓഫിസര്‍മാരെയും ജീവനക്കാരെയും കൂട്ടമായി ഒഴിവാക്കുന്നതിന് നീക്കം. എല്ലാ മാസങ്ങളിലും ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തി അയോഗ്യരെന്ന് കണ്ടെത്തുന്നവരെ മുന്‍കൂര്‍ വിരമിക്കലിലൂടെ ഒഴിവാക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.
• കെഎസ്‌ഇബിക്ക് കീഴിൽ
വിവിധ സൗരോർജ പദ്ധതികളിലൂടെ കേരളം കൈവരിച്ചത് 1051.42 മെഗാവാട്ട്
വൈദ്യുതശേഷി. സൗരോർജ സ്ഥാപിതശേഷിയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള കേരളം
കഴിഞ്ഞ മൂന്നു വർഷത്തിലാണ് വൻ കുതിച്ചുചാട്ടം നടത്തിയത്.
• പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ ഉയർത്തുന്നതിനുള്ള പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
• സംസ്ഥാനത്ത് ലോക്‌സഭാ,
നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ
2,59,57,734 വോട്ടർമാരാണുള്ളത്. ഇതിൽ 1,25,36,261 പുരുഷന്മാരും
1,34,21,132 സ്‌ത്രീകളും 341 ട്രാൻസ്‌ജൻഡേഴ്‌സുമാണ്.
• സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി.