എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പിപി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ തിടുക്കത്തിൽ പൂർത്തിയാക്കി യോഗം പിരിഞ്ഞു.യുഡിഎഫ് അംഗങ്ങൾ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡൻ്റ് അനുവദിച്ചില്ല. പിപി ദിവ്യ രാജിവച്ചതിനാൽ ബിനോയ് കുര്യനാണ് നിലവിൽ ജില്ലാ പ്രസിഡൻ്റ് സ്ഥാനം. പ്രമേയാവതരണ നോട്ടീസ് ഏഴുദിവസംമുമ്പ് സമർപ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനാലാണ് പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതെന്നാണ് വിശദീകരണം.
അതേസമയം, ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.