ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാറിലും ലോഡ്ജ് മുറിയിലുമായി പീഡിപ്പിച്ച തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശിയായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഇരുപതുകാരിയുടെ പരാതിയിൽ ടാക്സി ഡ്രൈവർ ആറ്റിങ്ങലിലെ ശ്യാംജിത്ത് (26) അറസ്റ്റിലായി.
പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ശ്യാംജിത്തിനെ പരിചയപ്പെട്ടു. വിവാഹിതനായ യുവാവ് ഇക്കാര്യം പെൺകുട്ടിയിൽ നിന്ന് മറച്ചുവച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിലും കർണാടകയിലെ ഉഡുപ്പിയിലെ ലോഡ്ജിലും കയറ്റി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ശ്യാംജിത്ത് വഞ്ചിക്കുകയായിരുന്നുവെന്ന് യുവതി മനസ്സിലാക്കി പോലീസിൽ പരാതി നൽകി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.