• നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
അറസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതാണ് പരാതി.
• ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ലെന്ന് മന്ത്രി
വിഎൻ വാസവൻ. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും.
ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും.
• ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായി
മന്ത്രി സജി ചെറിയാൻ. നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം
പൂർത്തിയാക്കുമെന്നും മന്ത്രിപറഞ്ഞു.
• എല്ലാവർക്കും
അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള കേരള സർക്കാരിന്റെ സ്വപ്‌ന
പദ്ധതിയായ ലൈഫിൽ ഇതുവരെ ചെലവഴിച്ചത് 18,072.95 കോടി രൂപയെന്ന് റിപ്പോർട്ട്.
• പ്രശസ്‌ത ഗായിക
മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ
വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
ചികിത്സയിലായിരുന്നു.
• മൂന്നു ദിവസത്തിനുള്ളിൽ
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം ആരംഭിക്കാൻ
സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ദിവസത്തിനുള്ളിൽ കാലവർഷം
രാജ്യത്തുനിന്ന് പൂർണമായി വിടവാങ്ങും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം
വരുംദിവസം ശക്തിപ്രാപിക്കും.
• കേന്ദ്രഭരണപ്രദേശമായ
ജമ്മു കശ്മീരിൽ ആദ്യ സര്‍ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്‌ട്രപതി
ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനത്തിൽ ഒപ്പിട്ടു.
• മദ്രസകൾക്കും
മദ്രസാബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കണമെന്നും
മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമീഷന്‍. സംസ്ഥാനത്തെയും
കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കമീഷൻ ചെയർപേഴ്‌സൺ
പ്രിയങ്ക് കാനൂംഗോ അയച്ച കത്തിലാണ് ആവശ്യം.
• ചരിത്ര നേട്ടവുമായി
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ് എക്‌സ്. സറ്റാർഷിപ്പ്
റോക്കറ്റ് വിക്ഷേപിച്ച് നിമിഷങ്ങൾക്കകം അതിന്റെ ബൂസ്റ്റർ ഭാഗം അതേ
ലോഞ്ച് പാഡിൽ തന്നെ തിരിച്ചിറക്കിയാണ് സ്‌പേസ് എക്‌സ് ചരിത്രം
സൃഷ്‌ടിച്ചിരിക്കുന്നത്. ബഹിരാകാശ ലോകത്തെ് ആദ്യമായാണ് ലോഞ്ച്
പാഡിലേക്ക് റോക്കറ്റ് തിരിച്ചിറക്കുന്നത്.
• നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട
അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി
ഇന്ന്.
• ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518
കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി
നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്.