• ഇന്ന് വിജയദശമി, ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്.
• അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി എൻ സായിബാബ അന്തരിച്ചു. ഡൽഹി
സർവകലാശാല മുൻ അധ്യാപകനായിരുന്ന അദ്ദേഹത്തെ യുഎപിഎ ചുമത്തി തടവിലിട്ടിരുന്നു.
• ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
• ബംഗ്ലാദേശിനെതിരായ ടി20
പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനവുമായി സഞ്ജു. 40
പന്തുകളില്‍നിന്ന് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറി
കുറിച്ചു.
• കേന്ദ്ര തീരദേശ ജല
ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത
തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ
പഠനത്തിലാണ് ശുചിത്വത്തില്‍ കേരളം മികച്ചതാണെന്നു കണ്ടെത്തിയത്.
• ഇന്ത്യൻ രൂപയുടെ മൂല്യം
അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന
നിലവാരത്തിൽ. ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ 83.96 നിരക്കിലാണ് രൂപ
വ്യാപാരം ആരംഭിച്ചത്.
• ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ
ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ്
റിപ്പോര്‍ട്ട്.