• സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശ്ശൂർ
വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.
• സംസ്ഥാന ഭവന നിർമാണ
ബോർഡിന്റെ ഗൃഹശ്രീ പദ്ധതി വഴി ഈ വർഷം 450 വീടുകൾ ഉയരും. സർക്കാരിന്റെ
നാലാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ ദുർബല വിഭാഗക്കാർക്ക്
വീട് നിർമിക്കാൻ സബ്‌സിഡി അനുവദിക്കും.
• തമിഴ്നാട് തിരുവള്ളൂർ
കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി. ബാഗ്മതി എക്സ്പ്രസിന്റെ
13 കോച്ച് പാളം തെറ്റി.
• സാങ്കേതിക തകരാറിനെ
തുടര്‍ന്ന് മൂന്നു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ
വിമാനം സുരക്ഷിതമായി തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ
തിരിച്ചിറക്കി.
• പ്രസിഡന്റ് പി ടി ഉഷയും
12 അംഗ ഭരണസമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇന്ത്യന്‍
ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
നിര്‍ത്തി വച്ചു.
• പൂജ തിരക്കിനെ
തുടര്‍ന്ന് മംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.
മംഗളൂരു ജങ്ഷന്‍--കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06047) തിങ്കള്‍ രാത്രി 11
ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും.
• 2024 ലെ
സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്.
ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ
സന്നദ്ധ സംഘടനയാണ് നിഹോണ്‍ ഹിഡാന്‍ക്യോ.
• ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍
രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സത്യ പ്രതിജ്ഞ ബുധനാഴ്ച്ചക്ക്
മുന്‍പെന്നു സൂചന.
• കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക്
ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) റിപ്പോര്‍ട്ട്.