സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാസംഘം ഓംപ്രകാശുമായി മുൻ പരിചയമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. മയക്കുമരുന്ന് ഇടപാടിലെ മുഖ്യകണ്ണികളായ ബിനു ജോസഫിൻ്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെയാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിൻ്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. പുലർച്ചെ നാല് മണിയോടെയാണ് ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത്. 7 മണിക്ക് തന്നെ ഇരുവരും മുറി വിട്ടു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചാണ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയും ഫ്‌ളാറ്റിലെ സുഹൃത്തുക്കളും ഹോട്ടലിലേക്ക് പോയതായി പ്രയാഗ മാർട്ടിൻ മൊഴി നൽകി. അവിടെ ആരൊക്കെയുണ്ടെന്ന് തനിക്കറിയില്ലെന്നും വിശ്രമിക്കാൻ മാത്രമാണ് മുറിയിൽ കയറിയതെന്നും പ്രയാഗ മാർട്ടിൻ മൊഴി നൽകി.