ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 04 ഒക്റ്റോബർ 2024 - #NewsHeadlinesToday

• രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടം 3 മാസത്തിനകം പരിഷ്‌ക്കരിക്കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

• വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ലഡാക്കിൽ വിമാനാപകടത്തിൽ 56 വർഷം മുൻപ് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ജൻമനാട്ടിൽ സംസ്കരിക്കും.

• അറുപത്തിമൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കലോത്സവം മാറ്റിവെച്ചത്.

• തൃശൂർ പൂരം അട്ടിമറി വിവാദം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.

• വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ്‌ സ്ഥാപിക്കുന്നതിന്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്‌ 127.11 ഹെക്ടർ.

• യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച്‌ എറണാകുളം-കൊല്ലം സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചു. ഏഴുമുതൽ ജനുവരി മൂന്നുവരെ മൂന്നുമാസത്തേക്ക്‌ താൽക്കാലികമായാണ്‌ സർവീസ്‌.

• ഇരുപത്തിയഞ്ചാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‌ കണ്ണൂരിൽ വർണാഭമായ തുടക്കം. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ 1600 വിദ്യാർഥികൾ മൂന്നുദിവസം നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്‌ക്കും.

• പ്രശ്‍സത നടൻ മോഹൻരാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0