പരിയാരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയ്ക്കിടെ 'സന്ദർശനത്തി'നെത്തിയത് രണ്ട് പാമ്പുകൾ... #Medical_College

പരിയാരം: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ വീണ്ടും പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു.
ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം. ഇതിനും മുമ്പ് ആശുപത്രിയുടെ എട്ടാം നിലയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0