ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെ ടവർ സ്റ്റോപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ റീ കണ്ടക്ടറിങ് ജോലിയുടെ ഭാഗമായി ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ അഞ്ചാം പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ തകരാറിലായ പോസ്റ്റുകൾ മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8:30 മുതൽ ഉച്ചക്ക് ഒരു മണി വരെ ചെക്കിക്കടവ് (വേളം വായനശാല, വേളം അമ്പലം, പുല്ലേരി വയൽ റോഡ് ഭാഗങ്ങൾ), കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ്, ചകിരി കമ്പനി ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ എരിഞ്ഞിക്കടവ്, കണ്ടക്കൈ പറമ്പ്, കൊറളായി, കൊറളായി ദ്വീപ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ കിതാപുരം, ഡി ടെക്, കാപ്പാട്, ശരവണ മിൽ, ഡാഫോഡിൽ വില്ല, കാപ്പാട് ഹെൽത്ത് സെന്റർ, സി പി സ്റ്റോർ, മുണ്ടേരി പീടിക എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 12 വരെയും മഞ്ഞവളപ്പ്, തട്ട് പറമ്പ്, മാതൃഭൂമി, ചങ്ങാട്ട് കാവ്, എന്നിവിടങ്ങളിൽ 10 മുതൽ 2 വരെയും വനിതാ ബാങ്ക്, പെർഫെക്ട്, യൂണിവേഴ്സൽ ക്ലബ്, സ്മാർട്ട് ഹോം, മുത്തപ്പൻ കാവ്, പോപ്പുലർ ട്രാൻസ്ഫോർമർ പരിധികളിൽ 11 മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.