പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം... #Life_Styles

 


ജോലിത്തിരക്കിന്റേയും ഡയറ്റിന്റേയും ഒക്കെ കാരണങ്ങള്‍ കൊണ്ട് നമ്മളില്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണത്തിന് ഒരു ദിവസത്തില്‍ വലിയ പ്രധാന്യമുണ്ട്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും സാധ്യത കൂട്ടും. ഭക്ഷണം ഒഴിവാക്കുന്നത് പകല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും കാരണമാകും. പ്രാതലും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കുന്നത് പ്രമേഹമുള്ളവര്‍ക്കും നന്നല്ല. കാരണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ഇത് ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യതയേറെയാണ്.

ജീവിതശൈലിയിലും ദിനചര്യയിലും വന്ന മാറ്റം ക്രമരഹിതമായ മലവിസര്‍ജ്ജനത്തിന് കാരണമാകുമെന്ന് എന്‍.എച്ച്.എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നല്ല ദഹനത്തിന് ശരിയായ ഭക്ഷണക്രമം വളരെ പ്രധാനമാണ്.രാവിത്തെ ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കും. ഇത് ഊര്‍ജ്ജം കുറയ്ക്കാനും ശരീരഭാരം കൂട്ടാനും ഇടയാക്കും.

രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഭാരം കുറയുമെന്നാകും പലരും ആലോചിക്കുന്നത്. എന്നാല്‍ രാത്രി മുഴുവന്‍ വിശന്നിരിക്കുന്ന ശരീരത്തിന് പ്രാതല്‍ കൂടി ലഭിക്കാതായാല്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള താല്‍പര്യം കൂട്ടൂന്നതിനുള്ള കാരണമാകും. അത് കൊണ്ട് തന്നെ പെട്ടെന്ന് ശരീരഭാരം കൂടുകയും ചെയ്യും.ശരിയായി ഭക്ഷണം കഴിക്കാത്തപ്പോള്‍ അത് ഒരു ദിവസത്തേക്കുള്ള ഊര്‍ജത്തിന്റെ അഭാവത്തിന് കാരണമായിത്തീരും. ഇത് ജോലിയെയും ശരീരത്തിന്റെ ആരോഗ്യത്തേയും ബാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0