ഡൽഹി മദ്യവിൽപ്പന കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന ആശയത്തെയും സുപ്രീം കോടതി വിമർശിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിബിഐ കേസിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിൻ്റെ കാര്യത്തിൽ സ്വാതന്ത്ര്യം മൗലികമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. എന്നാൽ സിബിഐയുടെ അറസ്റ്റിൽ ഇരുവരും വ്യത്യസ്തമായ വിധിയാണ് പുറപ്പെടുവിച്ചത്. അറസ്റ്റിൻ്റെ ആവശ്യം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ സിബിഐയുടെ നടപടികളെ വിമർശിച്ചു. കേസ് ഫയൽ ചെയ്ത് 22 മാസം കഴിഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് തോന്നിയില്ലെന്ന് ജസ്റ്റിസ് ഉജ്ജൽ വിമർശിച്ചു. ഇത്തരം നടപടി അറസ്റ്റിനെ കുറിച്ച് ഗുരുതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജാമ്യമാണ് നിയമമെന്നും ഒഴിവാക്കാനാകാത്തപ്പോൾ മാത്രമാണ് ജയിലെന്നും കോടതി ഓർമിപ്പിച്ചു.