• മുണ്ടക്കൈ, ചൂരൽമല
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണം
പുരോഗമിക്കുന്നു. 753 പേർക്കായി 1.46 കോടി രൂപ രൂപയാണ്
വിതരണം ചെയ്തത്.
• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്
ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
• കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ
ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന് എടുത്ത വായ്പയുടെ
തിരിച്ചടവിനാണ്.
• ബോയിങ് സ്റ്റാർലൈനർ
പേടകത്തിന്റെ തകരാർമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിതാ
വില്ല്യംസിന് ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.
• വയനാട്ടിലെ ഉരുൾപൊട്ടൽ
ബാധിതരായ വിദ്യാർത്ഥികൾക്ക് മേപ്പാടി ജിഎച്ച്എസ്എസിലും എപിജെ ഹാളിലും
വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി
ശിവൻകുട്ടി.
• സംസ്ഥാനത്തെ ഓട്ടോറിക്ഷാ
പെർമിറ്റിൽ ഇളവുമായി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക്
ഓടാൻ കഴിയും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
• സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്.