August 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ആഗസ്റ്റ് 2025 | #NewsHeadlines

• തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

• അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മ‍ഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

• കേരള, കർണാടക തീരങ്ങളിൽ ആഗസ്‌ത്‌ 19 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് ആഗസ്‌ത്‌ 20 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി രാജീവ്. കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു.

• പ്രതിപക്ഷം ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണം കമ്മീഷൻ നിഷേധിച്ചു.

• കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്.

• കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.

• സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ്.

• സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, പ്ലസ്‌ ടു വിദ്യാർഥികൾക്കാണ് തിങ്കളാഴ്‌ച പരീക്ഷ ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന്‌ ബുധനാഴ്‌ച മുതലാണ്‌ പരീക്ഷ. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ 26ന്‌ സമാപിക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ആഗസ്റ്റ് 2024 - #NewsHeadlinesToday

• പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ.

• മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണം പുരോഗമിക്കുന്നു. 753 പേർക്കായി 1.46 കോടി രൂപ  രൂപയാണ്‌ വിതരണം ചെയ്‌തത്‌.

• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

• കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന്‌ എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ്‌.

• ബോയിങ്‌ സ്‌റ്റാർലൈനർ പേടകത്തിന്റെ തകരാർമൂലം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിതാ വില്ല്യംസിന്‌ ആരോഗ്യ പ്രശ്‌നങ്ങളെന്ന്‌ റിപ്പോർട്ട്‌.

• വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരായ വിദ്യാർത്ഥികൾക്ക് മേപ്പാടി ജിഎച്ച്എസ്എസിലും എപിജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

• സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവുമായി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് ഓടാൻ കഴിയും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.

• സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0