• കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടര്‍
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ
കേസെടുത്തു.
• സംസ്ഥാനത്ത് ഇന്നു മുതല്‍ 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു
കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
• കേരളത്തിൽ പാളത്തിലെ 250
വളവുകൾ നിവർത്താൻ തുക നീക്കിവച്ച് റെയിൽവേ. പാലക്കാട് ഡിവിഷന് കീഴിലെ
വളവുകൾ നേരെയാക്കി 130 കിലോമീറ്റർ വേഗം കൈവരിക്കുകയാണ് പദ്ധതി.
• മൈസൂരു അർബൻ വികസന
അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി.
• ഉക്രയ്‌ന്‍
ഷെല്ലാക്രമണത്തില്‍ റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി മരിച്ചതായി
ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തൃക്കൂർ പഞ്ചായത്തിലെ കല്ലൂര്‍ നായരങ്ങാടി
സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് കൊല്ലപ്പെട്ടത്.
• സിവില്‍ സര്‍വീസിൽ കൂടുതല്‍
സ്വകാര്യ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ,
ഡെപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ പ്രധാന തസ്തികകളിലേക്ക് 45 പേരെ
സ്വകാര്യ മേഖലയില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാണ്
നീക്കം.
• 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം
കേരള ടൂറിസം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന
ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന് അർഹമായത്.