ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ജൂൺ 2024 #NewsHeadlines

• ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

• വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  റമേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുദിവസത്തിനിടെ 40 പേർ മരിച്ചതായി കണക്കുകൾ.

• ജോലി സമയം 10 മണിക്കൂറായി കുറയ്ക്കാനുള്ള ഉത്തരവ് ശനിയാഴ്ചമുതൽ ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാർ സ്വയം നടപ്പാക്കും.

• കടുത്ത ഉഷ്‌ണതരംഗത്തിൽ വലയുന്ന ഡൽഹിയിലെ രൂക്ഷമായ ജലപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും സമീപിച്ച്‌ എഎപി സർക്കാർ.

• സംസ്ഥാനത്താകെ 16,638 ജീവനക്കാർ വെള്ളിയാഴ്‌ച സർവീസിൽനിന്ന്‌ വിരമിച്ചു. ഇതിൽ പകുതിയോളം അധ്യാപകരാണ്‌. ഇത്രയധികം ജീവനക്കാർ ഒരുമിച്ചു വിരമിക്കുന്നത്‌ അപൂർവമാണ്‌.

• ഇടക്കാലജാമ്യകാലാവധി ശനിയാഴ്‌ച പൂർത്തിയാകുന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ഞായറാഴ്‌ച ജയിലിലേക്ക്‌ മടങ്ങും.

• യമനിൽ ബ്രിട്ടനും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. 41 പേർക്ക്‌ പരിക്കേറ്റു.

• രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിക് കുമാര്‍ ബര്‍മ്മനാണ് പരാതി നല്‍കിയത്. മോഡിയുടെ പരാമര്‍ശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

• സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ക്കാണ് വില വീണ്ടും കുറഞ്ഞത്.

• ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് ഇന്ന്. 57 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്.
MALAYORAM NEWS is licensed under CC BY 4.0