ലഹരിക്കെതിരെ ഇതാ ജ്വാല തെളിയുന്നു, അറുപതിലധികം വേദി പിന്നിട്ട ഏകപാത്ര നാടകത്തിൻ്റെ പുതിയ ലക്ഷ്യം ഒരു ജീവൻ രക്ഷിക്കുക എന്നത് കൂടിയാണ് .. #Jwala_SoloDrama

"ഇത്തവണ "ജ്വാല" തെളിയുന്നത് മറ്റൊരു ദൌത്യം കൂടി ഏറ്റെടുത്തുകൊണ്ടാണ്. തളിപ്പറമ്പ മുള്ളൂല്‍ പ്രദേശത്ത് താമസിക്കുന്ന ധന്യ രാഗേഷ് ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.."

വേദിയില്‍ നിന്നും ഉയരുന്ന ഒരു പൊട്ടികരച്ചില്‍, സ്വന്തം മകള്‍ ലഹരിക്ക്‌ അടിമയായത്‌ ഉള്‍ക്കൊള്ളാനാകാതെ ഒരച്ഛന്‍റെ നെഞ്ച് തകര്‍ന്നുള്ള കരച്ചിലിന് ശേഷം അല്‍പ്പ സമയത്തെ നിശബ്ദത.. തുടര്‍ന്ന് കാണികള്‍ ഉറക്കെ കൈയടിക്കുമ്പോള്‍ മാത്രമാണ് അത് ഒരു നാടകമായിരുന്നു എന്ന സത്യം നാം തിരിച്ചറിയുന്നത്.

അതെ, പറഞ്ഞു വരുന്നത് ഒരു ഏക പാത്ര നാടകത്തെ കുറിച്ചാണ്. നാടകങ്ങള്‍  വിസ്മൃതിയിലാകുന്ന സമയത്തും കാലിക പ്രസക്തമായ കാര്യങ്ങള്‍ക്ക് കാണികള്‍ എന്നും ഉണ്ടാകും എന്നുള്ള തെളിവാണ് തളിപ്പറമ്പ മഴൂര്‍ സ്വദേശിയായ ഐവി. ഉണ്ണിയുടെ ഏകാപാത്ര നാടകമായ "ജ്വാല". പിന്നണിയില്‍ പ്രവര്‍ത്തികുന്നത് കെ.വി അശോക്‌ ആണ്.

ലഹരി നമ്മളേയും സമൂഹത്തെയും വിഴുങ്ങുമ്പോള്‍, ഭാവി പ്രതീക്ഷകളായ കുഞ്ഞുങ്ങളെ വല വീശി പിടിക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന മാതാപിതാക്കളുടെയും നന്മ പ്രതീക്ഷിക്കുന്ന സമൂഹത്തിന്‍റെയും അവസ്ഥയെ വരച്ചു കാട്ടുവാന്‍ "ജ്വാല"ക്ക് കഴിയുന്നു എന്നിടത്താണ് നാടകത്തിന്‍റെ വിജയം.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അറുപതോളം വേദികള്‍ പിന്നിട്ടു എന്നത് ഈ പ്രശ്നത്തെ സമൂഹം എത്ര ജാഗ്രതയോടെ കാണുന്നു എന്നതിന് തെളിവാണ്. സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളെ നോട്ടമിടുന്ന ലഹരിയുടെ കഴുകന്‍ കണ്ണുകള്‍ക്ക് എതിരെ വിദ്യാലയങ്ങളിലും ക്ലബ്ബുകളിലും വായനശാലയിലും മാത്രമല്ല ആരാധാനാലയങ്ങളില്‍ പോലും വേദികള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തവണ "ജ്വാല" തെളിയുന്നത് മറ്റൊരു ദൌത്യം കൂടി ഏറ്റെടുത്തുകൊണ്ടാണ്. തളിപ്പറമ്പ മുള്ളൂല്‍ പ്രദേശത്ത് താമസിക്കുന്ന ധന്യ രാഗേഷ് ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇതിനായി വന്‍ തുക ആവശ്യമുണ്ട്. ധന്യയുടെ ചികിത്സക്കായി "ജ്വാല"യുടെ വേദി കൂടി ഉപയോഗപ്പെടുത്തുകയാണ്. നാടകവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ തുകയും അതോടൊപ്പം കാണികള്‍ നല്‍കുന്ന സംഭാവനയും ചികിത്സാ സഹായ കമ്മിറ്റിക്ക് ഉടന്‍ തന്നെ കൈമാറുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാര്‍ക്കീല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് നാടകം അരങ്ങേറിയത്, നാടകത്തിനും ചികിത്സാ സഹായത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗൂഗിള്‍ പേ പോലുള്ള UPI ആപ്പുകള്‍ വഴി നേരിട്ട് സഹായിക്കുവാനായി ചുവടെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 അക്കൌണ്ട് :

DHANYA RAGESH CHIKITSA  SAHAYA COMMITTEE

ബാങ്ക് :

കേരള ഗ്രാമീൺ ബാങ്ക് (Kerala Gramin Bank)

Account No: 40645101061257

IFSC CODE: KLGB0040645








MALAYORAM NEWS is licensed under CC BY 4.0