June 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ജൂൺ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത മഴയിൽ 150 ലധികൾ ആളുകൾ മരിച്ചതായി റിപ്പോർട്ട്. നി​ര​വ​ധി പേ​രെ കാണാതായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

• സംസ്ഥാനത്ത് കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയിലെ റേഷൻ വിതരണം ജൂൺ നാലുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

• വികസനരംഗത്ത്‌ വലിയ മാറ്റം വരുത്തുന്ന 972.45 കോടിയുടെ 22 പദ്ധതികൾക്ക്‌ കിഫ്‌ബി ബോർഡ്‌ ധനാനുമതി നൽകി. അടിസ്ഥാന വികസനരംഗത്ത്‌ വൻ കുതിപ്പുണ്ടാക്കിയ കിഫ്‌ബി ഇതിനകം 89,811.77 കോടി രൂപയുടെ 1179 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്‌.

• സ്കൂളുകൾ ജൂൺ 2ന് തന്നെ തുറക്കുമെന്നും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

• യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്. കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

• രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ജൂൺ 2024 #NewsHeadlines

• ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

• വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  റമേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുദിവസത്തിനിടെ 40 പേർ മരിച്ചതായി കണക്കുകൾ.

• ജോലി സമയം 10 മണിക്കൂറായി കുറയ്ക്കാനുള്ള ഉത്തരവ് ശനിയാഴ്ചമുതൽ ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാർ സ്വയം നടപ്പാക്കും.

• കടുത്ത ഉഷ്‌ണതരംഗത്തിൽ വലയുന്ന ഡൽഹിയിലെ രൂക്ഷമായ ജലപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും സമീപിച്ച്‌ എഎപി സർക്കാർ.

• സംസ്ഥാനത്താകെ 16,638 ജീവനക്കാർ വെള്ളിയാഴ്‌ച സർവീസിൽനിന്ന്‌ വിരമിച്ചു. ഇതിൽ പകുതിയോളം അധ്യാപകരാണ്‌. ഇത്രയധികം ജീവനക്കാർ ഒരുമിച്ചു വിരമിക്കുന്നത്‌ അപൂർവമാണ്‌.

• ഇടക്കാലജാമ്യകാലാവധി ശനിയാഴ്‌ച പൂർത്തിയാകുന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ഞായറാഴ്‌ച ജയിലിലേക്ക്‌ മടങ്ങും.

• യമനിൽ ബ്രിട്ടനും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. 41 പേർക്ക്‌ പരിക്കേറ്റു.

• രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിക് കുമാര്‍ ബര്‍മ്മനാണ് പരാതി നല്‍കിയത്. മോഡിയുടെ പരാമര്‍ശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

• സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ക്കാണ് വില വീണ്ടും കുറഞ്ഞത്.

• ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് ഇന്ന്. 57 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 ജൂൺ 2023 | #News_Highlights

● അറിവ് തേടി വിദ്യാർഥികൾ ഇന്ന് സ്‌കൂളിലേക്ക്, പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

● ഒന്നരവർഷം നീണ്ട പഠനത്തിനും പരിശീലനത്തിനുംശേഷം കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലേക്ക്‌. കേരള അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) ആദ്യബാച്ചിലെ 104 പേരാണ്‌ പാസിങ്‌ ഔട്ടിനൊരുങ്ങുന്നത്‌.
● സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്ധ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതി തസ്‌തികളിലാണ് വൈദഗ്ധ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ സൗദി എംബസി ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

● ഗുസ്‌തി താരങ്ങളോടുള്ള നീതി നിഷേധത്തിലും പൊലീസ്‌ കൈയേറ്റത്തിലും രൂക്ഷ വിമർശവുമായി രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ലോക ഗുസ്‌തി സംഘടനയായ യുണൈറ്റഡ്‌ വേൾഡ്‌ റെസ്‌ലിങ്ങും (യുഡബ്ല്യുഡബ്ല്യു).

● സൈനികാവശ്യത്തിനായുള്ള ചാര കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം പാളിയെന്ന്‌ ഉത്തര കൊറിയ. ബുധൻ രാവിലെ 6.27ന്‌ ആയിരുന്നു ഷിയോലിമ വൺ ഉപഗ്രഹത്തിന്റെ വിക്ഷേപണം. പ്രഥമഘട്ടത്തിൽത്തന്നെ വിക്ഷേപണം പാളിയെന്നും ഉപഗ്രഹവുമായി റോക്കറ്റ്‌ കടലിൽ പതിച്ചെന്നും കൊറിയൻ സെൻട്രൽ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

● ഭൂമിയുടെ ഉള്ളറകളെക്കുറിച്ച്‌ പഠിക്കാനായി 10 കിലോമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കാൻ ചൈന. സിൻജിയാങ്ങിലെ തരിം ബേസിനിൽ കുഴിയെടുക്കൽ ആരംഭിച്ചു. ഭൂഖണ്ഡങ്ങൾ, മലകൾ, താഴ്‌വരകൾ തുടങ്ങിയവ രൂപപ്പെട്ടത്‌ എങ്ങനെ, കാലാവസ്ഥാ വ്യതിയാനം, ഓരോ ഭൂവിഭാഗത്തിലെയും ജൈവസാന്നിധ്യത്തിന്റെ സവിശേഷതകൾ തുടങ്ങിയവ പഠിക്കുകയാണ്‌ ലക്ഷ്യം.

● സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളിലും ഇന്റർനെറ്റ്‌ എത്തുന്നു. കെ -ഫോൺ കൂടി യാഥാർഥ്യമായതാണ്‌ ഈ നേട്ടം വേഗത്തിലാക്കിയത്‌. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്കടക്കം പഠന- പരിശീലന സൗകര്യം ഉയർത്താൻ ഇത്‌ സഹായകരമാകും.

● ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ബാരലിന് 40 മുതല്‍ 50 ശതമാനം വരെ ഇടിവ്. അതേസമയം രാജ്യത്ത് ഇരട്ടിവില. ലോകത്ത് ഏറ്റവുമധികം തുക ചെലവാക്കി ഇന്ധനം വാങ്ങുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ബാരലിന് 94 ഡോളര്‍ വരെയുണ്ടായിരുന്ന ആഗോള വില ഇപ്പോള്‍ 75 ഡോളറില്‍ താഴെയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0