ഇവിടെ വഴിനടക്കുവാന്‍ പോലും ഒരു റോഡില്ല ; ചെളികുളമായ റോഡിനെ തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, ഇനി എന്നാണ് പന്നിയൂര്‍ റോഡിന്‍റെ ശാപമോക്ഷം..? #LocalNews

 കേരളത്തില്‍ മുഴുവന്‍ ഇടങ്ങളിലും ഇപ്പോള്‍ വേനല്‍മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചൂടിനു നേരിയ ആശ്വാസം തന്നെയാണ് വേനല്‍ മഴയെങ്കിലും, മഴ പെയ്യരുതെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഒരു ജനത കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഉണ്ട്. തളിപ്പറമ്പ മണ്ഡലത്തിലെ കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുന്ന പ്രദേശമായ പന്നിയൂര്‍ വെറ്റിലോട്ട് പാലവും അനുബന്ധ റോഡും ഒരു ചാറ്റല്‍ മഴയില്‍ പോലും ചെളിക്കുളമാകും. പിന്നെ കാല്‍ നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കുവാന്‍ സാധിക്കില്ല. ഇനി ആരെങ്കിലും ഇതുവഴി സഞ്ചരിച്ചാലോ അപകടം സുനിശ്ചിതം. അത്ര ദയനീയമാണ് റോഡിന്‍റെ അവസ്ഥ. ആ വഴി യാത്ര ചെയ്യുന്നവര്‍ വളരെ അധികം ശ്രദ്ധിചില്ലയെങ്കില്‍ വളരെ വലിയ അപകടമാണ് ഉണ്ടാവുക.

 കേരളത്തിലെ റോഡുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച നിലവാരത്തിലേക്ക് ഉയര്ന്നുകൊണ്ടിരിക്കുമ്പോഴും തളിപ്പറമ്പ് പന്നിയൂരിലെ ഭാഗത്തെ റോഡുകള്‍ മാത്രം ഇന്നും നാശോന്മുഖമായി കിടക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ചെളി കൊണ്ട് റോഡ്‌ ഏതെന്നു പോലും മനസ്സിലാകത്തെ രീതിയില്‍ ആയിരിക്കുകയാണ്. നാട്ടുകാര്‍ ഇടപെട്ടാണ് ഇത് നീക്കം ചെയ്തത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ആണ് ദിവസവും ഇതിലൂടെ യാത്ര ചെയ്യുന്നത്. പകല്‍ സമയങ്ങളിലും കരുതലോടെ മാത്രമേ നടക്കാന്‍ സാധിക്കുകയുള്ളൂ.രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൃത്യമായി ശ്രദ്ധിചില്ലായെങ്കില്‍ അത് വലിയ അപകടത്തിനു സാധ്യത ഉണ്ടാക്കിയേക്കാം ഒരു വാഹനം കടന്നു പോയാല്‍ പിന്നെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്ത വിധത്തിലാണ് റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഇരുചക്ര വാഹന യാത്രികര്‍ വീഴുകയും അപകടംസംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അധികാരികള്‍ ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ അത് വലിയ അപകടത്തിലേക്ക് നീങ്ങിയേക്കാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്ഡലത്തിലെയും ജില്ലയിലെയും മിക്ക റോഡുകളും ആധുനിക രീതിയില്‍ നവീകരിക്കുകയും ടാറിംഗ് ,റീ ടാറിംഗ്, പാച്ച് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പന്നിയൂര്‍ മേഖലയിലെ റോഡുകള്‍ ഇപ്പോഴും ശോച്നീയാവസ്ഥയില്‍ ആണ് ഉള്ളത്. നൂറുകണക്കിന് ജനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന റോഡിന്‍റെ അവസ്ഥ പരിതാപകരമായി തുടരുന്നത് ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡ്‌ ഇപ്പോള്‍ കാല്‍നാട യാത്രയ്ക്ക് പോലും സാധ്യമല്ലാത്ത വിധത്തില്‍ ആണ് നശിച്ചിരിക്കുന്നത് . ഇത്രയും ദുര്യിതപൂര്‍ണമായ അവസ്ഥയില്‍ ആയിട്ടും കണ്ണ് തുറക്കാത്ത അധികൃതര്‍ക്ക് എതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.   
MALAYORAM NEWS is licensed under CC BY 4.0