ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ വാടകയ്ക്ക്... #Tech


 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇപ്പോൾ വാടകയ്‌ക്കെടുത്ത് കൊച്ചി നഗരം  കറങ്ങാം. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ വാടകയ്ക്ക് എടുക്കാം. പൂർണമായും മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനം. യുലു എന്ന മൊബൈൽ ആപ്പ് വഴി പണമടച്ച് ക്യൂആർ കോഡ് സ്‌കാൻ ചെയ്‌താൽ വാഹനം അൺലോക്ക് ചെയ്യും. അര മണിക്കൂർ ഉപയോഗത്തിന് 100. മണിക്കൂറിന് 140 രൂപയും 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക്.

യുലു സ്കൂട്ടറുകൾ പൂർണമായും കാർബൺ രഹിതമാണ്. ബാറ്ററി ചാർജിംഗിനായി സോളാർ വൈദ്യുതി ഉപയോഗിക്കുന്നു. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. സ്കൂട്ടറിൻ്റെ ചാർജ് തീർന്നാൽ അത് സ്കൂട്ടറിൽ തന്നെ കാണിക്കും. ചാർജ് തീരുന്നിടത്തെല്ലാം സ്കൂട്ടർ ഉപേക്ഷിച്ചാൽ യുലു പ്രതിനിധികൾ എത്തി സ്കൂട്ടർ കൊണ്ടുപോകും.

ആദ്യഘട്ടത്തിൽ 50 ഇലക്ട്രിക് സ്കൂട്ടറുകളാണ് കൊച്ചിയിൽ നിരത്തിലിറങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ഭക്ഷണ വിതരണത്തിന് ഇലക്ട്രിക് സ്കൂട്ടറുകളും വാടകയ്ക്ക് ലഭിക്കും

MALAYORAM NEWS is licensed under CC BY 4.0