Technical എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Technical എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അതിവേഗ നെറ്റ് വർക്ക് ശക്തമാകുന്നു, 4ജി സേവനങ്ങളുമായി വി... #Technology

 


കേരളത്തിലെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലൊന്നായ വി ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്‌പെക്ട്രത്തിലായുള്ള വി ഗിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്. വീഡിയോ സ്ട്രീമിങ്, അതിവേഗത ഡൗണ്‍ലോഡിങ്, തടസങ്ങളില്ലാത്ത ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവയ്ക്കും ഇതു സഹായകമാകും.

ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്‌സ് സ്‌പ്രെക്ട്രവും 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവുമാണ് വി വിന്യസിച്ചിരിക്കുന്നത്.

ദേശീയതതലത്തില്‍ വി നടത്തുന്ന വിപുലീകരണങ്ങളുടെ ഭാഗമായാണ് മൂന്ന് ബാന്‍ഡ് സ്‌പെക്ട്രത്തിലായി വി ജിഗാനെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിലിലെ വിജയകരമായ എഫ്പിഒയ്ക്ക് ശേഷം പുതിയ മേഖലകളിലേക്ക് ശേഷി വിപുലീകരിക്കുകയും നിലവിലെ ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മികച്ചതാക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് വി നടത്തി വരുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയുടെ വിദൂര മേഖലകളില്‍ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ലക്ഷദ്വീപിലെ ഉപഭോക്താക്കളെ വി ജിഗാനെറ്റ് ഉപയോഗപ്പെടുത്താന്‍ ക്ഷണിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍.എസ് ശാന്താറാം പറഞ്ഞു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ശക്തമാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖല ലക്ഷദ്വീപില്‍ ജിഗാനെറ്റ് അവതരിപ്പിക്കുന്നത് വഴി ആശയവിനിമയം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാഭ്യാസ, ബിസിനസ്, വളര്‍ച്ചാ അവസരങ്ങളും തുറന്നു കൊടുക്കുക കൂടി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2048 കോടിയുടെ ഇടപാട്; സിനിമാ ടിക്കറ്റ് ബുക്കിങ് സേവനം സൊമാറ്റോയ്ക്ക് വിറ്റ് പേടിഎം... #Technology

 


ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സേവനമായ 'ടിക്കറ്റ് ന്യൂ'വിനെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നു. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നില്‍. ഈ രംഗത്തേക്കാണ് സൊമാറ്റോയും കടന്നുവരുന്നത്.


 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ് പേടിഎം സൊമാറ്റോയ്ക്ക് കൈമാറുന്നത്.

സിനിമാ ടിക്കറ്റിങ് സേവനം സ്വന്തമായി ആരംഭിച്ച പേടിഎം 2017, 2018 വര്‍ഷങ്ങളിലാണ് തത്സമയ പരിപാടികളുടെ ടിക്കറ്റ് ബുക്കിങ് സേവനമായ ഇന്‍സൈഡറിനേയും സിനിമാ ടിക്കറ്റിങ് സേവനമായ ടിക്കറ്റ് ന്യൂവിനേയും ഏറ്റെടുത്തത്.

തങ്ങളുടെ പ്രധാന വ്യവസായ മേഖലയായ സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേടിഎമ്മിന്റെ തീരുമാനം. അതേസമയം ഫുഡ് ഡെലിവറി രംഗത്ത് നിന്ന് കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സൊമാറ്റോയ്ക്കും സാധിക്കും.

അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) സിഇഒ ലിസ സു കംപ്യൂട്ടെക്സ് 2024 വേദിയിൽ... #Technology


ചിപ്പ് നിർമാതാക്കളായ എ.എം.ഡിയുടെ (അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്) വരുംതലമുറ സെന്‍ 5 സി.പി.യു. ആര്‍കിടെക്ചറും എക്‌സ്ഡിഎന്‍എ 2 ജിപിയു എന്‍പിയു ആര്‍കിടെക്ചറും പുറത്തിറക്കി. തായ്പേയിൽ നടന്ന കംപ്യൂട്ടെക്സ് 2024 എന്ന ടെക്ക് കോൺഫറൻസിൽ വെച്ചാണ് പുതിയ പ്രൊസസറുകൾ അവതരിപ്പിച്ചത്. ഗെയിമിങ് പി.സികള്‍ക്ക് വേണ്ടിയുള്ള പുതിയ എ.എം.ഡി. റൈസന്‍ 9000 സീരീസ് പ്രൊസസറുകളിലും കമ്പനിയുടെ മൂന്നാം തലമുറ റൈസന്‍ എ.ഐ. പ്രൊസസറുകളും ഈ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുക.

റൈസെൻ 9000 സീരീസ്

ജൂലായിലാണ് എ.എം.ഡിയുടെ സെന്‍5 ഡെസ്‌ക്ടോപ്പ് പ്രൊസസറുകള്‍ പുറത്തിറക്കുക. ലോകത്തെ ഏറ്റവും ശക്തിയേറിയ ഡെസ്‌ക്ടോപ്പ് കണ്‍സ്യൂമര്‍ പ്രൊസസര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന റൈസെന്‍ 9 9950എക്‌സ് ഇക്കൂട്ടത്തിലുണ്ടാവും. കൂടാതെ റൈസെന്‍ 9 9900എക്‌സ്, റൈസെന്‍ 9700എക്‌സ്, റൈസെന്‍ 5 9600എക്‌സ് എന്നിവയും പുതിയ റൈസെന്‍ 9000 സീരീസിലുണ്ടാവും.

ഒരു 16 കോര്‍, 32 ത്രെഡ് സി.പി.യു. ആണ് ഇതിലെ ഏറ്റവും ശക്തിയേറിയ റൈസെന്‍ 9 9950എക്‌സ് പ്രൊസസര്‍. ഈ ചിപ്പ്‌സെറ്റിന്റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട് വന്‍ വാഗ്ദാനങ്ങളാണ് കമ്പനി നല്‍കുന്നത്. 5.7 ഗിഗാഹെര്‍ട്‌സ് ക്ലോക്ക് സ്പീഡുള്ള റൈസെന്‍ 9 9950എക്‌സിന് ഇന്റല്‍ കോര്‍ ഐ9-14900കെ പ്രൊസസറിനേക്കാള്‍ ഉയര്‍ന്ന ഗ്രാഫിക്‌സ് ബാന്റ് വിഡ്ത് ഉണ്ട്. ബ്ലെന്റര്‍ പോലുള്ള ബെഞ്ച്മാര്‍ക്ക് അനുസരിച്ച് ഇതിന്റെ എഐ ആക്‌സിലറേഷന്‍ കഴിവ് 56 ശതമാനം കൂടുതലാണ്. ഗെയിമിങിനിടെ 23 ശതമാനം കൂടുതല്‍ ഫ്രെയിംറേറ്റും ലഭിക്കും.

റൈസെന്‍ 5000 സീരീസില്‍ വരുന്ന റൈസെന്‍ 9 5900എക്‌സ്ടി, റൈസെന്‍ 7 5800എക്‌സ്ടി എന്നീ പ്രൊസസറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

എ.എം.ഡി. റൈസെന്‍ എ.ഐ. 300 സീരീസ്

പേഴ്സണൽ കംപ്യൂട്ടറുകളിലെ (പി.സി.) എ.ഐ. ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ പ്രൊസസറുകളാണ് എ.എം.ഡി. റൈസെന്‍ എ.ഐ. 300 സീരീസ്. പുതിയ എക്‌സിഡിഎന്‍എ 2 ന്യൂറല്‍ പ്രൊസസിങ് യൂണിറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 ട്രില്യണ്‍ ഓഫ് ഓപ്പറേഷന്‍സ് പെര്‍ സെക്കന്റ് (ടോപ്‌സ്) ശേഷിയുണ്ട് ഇതിന്.

റൈസെന്‍ എഐ 9 എച്ച്എക്‌സ് 370 എന്ന ഫ്‌ളാഗ്ഷിപ്പ് മോഡലില്‍ 12 കോര്‍് സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ് ആര്‍ഡിഎന്‍എ 3.5 ആര്‍കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഗ്രാഫിക് പ്രൊസസിങ് യുണിറ്റ് എന്നിവയുണ്ട്.

റൈസെന്‍ എഐ 9 365 ന്റെ എ.ഐ. മികവ് ഫ്‌ളാഗ്ഷിപ്പ് മോഡലിന് സമാനമാണെങ്കിലും 10 കോര്‍ സി.പി.യു. ആണിതില്‍. കുറഞ്ഞത് 40 ടോപ്‌സ് എ.ഐ. പ്രവര്‍ത്തനശേഷി ഇത് വാഗ്ദാനം ചെയ്യുന്നു.

ഇന്റലിന്റെ വരാനിരിക്കുന്ന ലൂണാര്‍ ലേക്ക് എ.ഐ. പ്രൊസസറുകളേക്കാളും ആപ്പിളിന്റെ എം4 പ്രൊസസറുകളേക്കാളും പുതിയ റൈസെന്‍ എ.ഐ. പ്രൊസസറുകള്‍ പ്രവര്‍ത്തന മികവില്‍ മുന്നിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ജൂലായ് മുതല്‍ ഈ പ്രൊസസറുകള്‍ വിപണിയിലെത്തും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0