ആനകളെ പരിശോധിക്കാന്‍ വനംവകുപ്പ് സംഘത്തെ നിയമിക്കുന്ന ഉത്തരവ് പിൻവലിച്ചു...#Keralanews

 


ആന എഴുന്നള്ളിപ്പുമായി  ബന്ധപ്പെട്ട തൃശൂർ പൂരത്തിൻ്റെ പ്രതിസന്ധി അവസാനിച്ചു. ആനകളെ പരിശോധിക്കാൻ വനംവകുപ്പ് സംഘത്തെ നിയോഗിക്കണമെന്ന ഉത്തരവ് റദ്ദാക്കി. ആനയുടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചപ്പോൾ സർക്കാർ ഇടപെട്ടു. ഉത്തരവിന് പിന്നിൽ സർക്കാർ ഉദ്യോഗസ്ഥ ഇടപെടലുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

വെറ്ററിനറി സംഘത്തിൻ്റെ പരിശോധനയ്ക്കുശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടർമാർക്ക് പുറമെ വനംവകുപ്പിൻ്റെ വിദഗ്ധ സംഘവും പരിശോധിക്കുമെന്ന് വനംവകുപ്പിൻ്റെ സർക്കുലർ നേരത്തെ പറഞ്ഞിരുന്നു. വ്യവസ്ഥകൾ പ്രായോഗികമല്ലെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കിയിരുന്നു.

ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആർആർടി സംഘം നിർബന്ധമാണെന്നും വനം വകുപ്പ് ഡോക്ടർമാർ ആനകളെ വീണ്ടും പരിശോധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വെറ്ററിനറി ഡോക്ടർമാരെ കൂടാതെ വനംവകുപ്പ് ഡോക്ടർമാരും ആനകളെ വീണ്ടും പരിശോധിക്കും. ഇത് കർശന നിയമങ്ങളാണെന്നും ഇത് തൃശൂർ പൂരം നടത്തിപ്പിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ആനയുടമകളും ദേവസ്വങ്ങളും വ്യക്തമാക്കി.

MALAYORAM NEWS is licensed under CC BY 4.0