ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ ...#Airport

 


ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തിയെന്ന്‍ എയർപോർട്ട് സിഎഇ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ബാഗേജ് വിതരണവും പുരോഗമിക്കുകയാണ്. ദുബായ് വിമാനത്താവളം വഴി പ്രതിദിനം 1400 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളടക്കം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

ബസുകളും പൂർണതോതിൽ സർവീസ് പുനരാരംഭിച്ചു. ദുബായിലെ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെ ബാക്കിയെല്ലാം തുറന്നു. മഴ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ഓഫീസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം യാത്ര ചെയ്താണ് പലരും ഓഫീസുകളിലെത്തിയത്.

അതിനിടെ, അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴയുടെ പ്രവചനം ഉണ്ടായിരുന്നെങ്കിലും . ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറയിലും അൽഐനിലും ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0