ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി ... #Arya_Rajendran


 കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തിയ സച്ചിൻ ദേവിനും മേയർ ആര്യ രാജനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കെപിസിസി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാറാണ് പരാതി നൽകിയത്.

പൊതു വാഹനങ്ങളും പൊതു യാത്രകളും ആർക്കും എപ്പോൾ വേണമെങ്കിലും തടയാമെന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നല്‍കുന്നത് .കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ നിയമസംവിധാനത്തെ ആശ്രയിക്കുന്നതിന് പകരം ജനങ്ങളുടെ യാത്ര തടഞ്ഞ് നിയമം കൈയിലെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

പൊതുവഴികളിലൂടെ സുഗമമായി സഞ്ചരിക്കാൻ ഭരണഘടന ഓരോ പൗരനും അവകാശം നൽകിയിട്ടുണ്ട്. എന്നാൽ 2024 മാർച്ച് 27 ന് പാളയം ജംഗ്ഷനിൽ നിരവധി ആളുകളുമായി സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിനു കുറുകെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവും അവരുടെ കാർ  കെ എസ് ആർ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം ഈ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0