സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം... #KSEB


 സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലാണ്. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപയോഗം വർധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവാണ്. ഇന്നലെ കൊച്ചിയിലും മലപ്പുറത്തും കെഎസ്ഇബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു.
ഇതിനിടെ സംസ്ഥാനത്ത് വോൾട്ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കൂടി. വൈകിട്ട് 6 മുതൽ പുലർച്ചെ 1 വരെ വൈദ്യുതി ഉപഭോഗം വർധിച്ചു. വൈദ്യുതിയുടെ അമിത ഉപയോഗം മൂലം പലയിടത്തും ട്രാൻസ്ഫോമറിൻ്റെ ഫ്യൂസ് ഉരുകുന്നു. ഇത് പ്രദേശത്തെ തന്നെ ഇരുട്ടിലാക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരണമെന്ന് ബോർഡ് സർക്കാരിനോട് അവിശ്യപെട്ടു .
മേയ് രണ്ടിന് ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0