LSS - USS റിസൾട്ട് പ്രഖ്യാപിച്ചു. ഫലം പരീക്ഷാ ഭവൻ സൈറ്റിൽ ലഭ്യം.


തിരുവനന്തപുരം : 2023 - 2024 അധ്യയനവർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്‍റെ ഔപചാരിക വെബ്സൈറ്റ് ആയ https://bpekerala.in/ ഫലം പരിശോധിക്കാം.

ആകെ 108733 വിദ്യാർഥികൾ എൽഎസ്എസിൽ പരീക്ഷ എഴുതിയപ്പോൾ 21414 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടി. വിജയശതമാനം 19.69.
USS പരീക്ഷ എഴുതിയ 96663 വിദ്യാർത്ഥികളിൽ 7420 വിദ്യാർത്ഥികൾ 7.67% വിജയത്തോടെ സ്കോളർഷിപ്പിന് യോഗ്യത നേടി. 1577 കുട്ടികൾ ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരി 28ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 2 മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു

.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0