സംസ്ഥാനത്ത് അതിതീവ്ര ചൂടിനിടയിൽ വേനൽമഴ!... #RainAlert
By
News Desk
on
ഏപ്രിൽ 27, 2024
അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം, കോഴിക്കോട് ജില്ലകളിൽ 29, 30 തീയതികളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മഴ ലഭിക്കും.
തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തുന്ന കൊടും ചൂടിൻ്റെ അടിസ്ഥാനത്തിലാണ് താപ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്, അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.