തുടർച്ചയായി അപകടത്തിൽപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനർജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ സഹായത്തിനെത്തിയതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്ക് ഗുരുതരമല്ലാത്തതിനാൽ ബംഗാളിലെ അസൻസോളിലേക്കുള്ള യാത്ര തുടർന്നു. രണ്ട് മാസത്തിനിടെ ബംഗാൾ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.മാർച്ച് 14 ന് ഖലിഗട്ടിലെ വസതിയിൽ വെച്ചും വെച്ച് മമത അപകടത്തിൽപ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.