ഒന്നര മാസത്തെ പ്രചാരണത്തിനൊടുവിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടർമാരാണുള്ളത്. 25,328 പോളിങ് ബൂത്തുകൾ പോളിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ സമാധാനം ഉറപ്പാക്കാൻ കേരള പോലീസും കേന്ദ്രസേനയും രംഗത്തിറങ്ങിയിട്ടുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ രണ്ട് മുഴുവൻ സമയ ക്യാമറകളുണ്ടാകും, ബാക്കിയുള്ളവയിൽഒന്നും വീതം ഉണ്ടാകും.
സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ.... #Election2024
By
News Desk
on
ഏപ്രിൽ 26, 2024