ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ വിധി പറയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണ് വോട്ട് ചെയ്യാനുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 66,303 പോലീസുകാരെയും അധിക സുരക്ഷയ്ക്കായി 62 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.