സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു, 27% വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ.. #Election2024
By
Open Source Publishing Network
on
ഏപ്രിൽ 26, 2024
ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ
13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ
വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെയുുള്ള കണക്ക് പ്രകാരം 27% ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. 80% ലേറെ പോളിംഗ് നടക്കുവാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വേനൽ ചൂടിനെ വകവെക്കാതെയാണ് പൊതുജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഉച്ച കഴിഞ്ഞ് പോളിംഗ് ശതമാനം വർദ്ധിക്കുവാൻ സാധ്യതയുണ്ട്.