വിവിപാറ്റ് സ്ലിപ്പ് മുഴുവൻ എണ്ണേണ്ട ! നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. #VVPAT

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി.  ബാലറ്റ് വോട്ടിങ്ങിലേക്ക് തിരിച്ചുപോകില്ലെന്ന് കോടതി പറഞ്ഞു.  വ്യവസ്ഥിതിയോടുള്ള അന്ധമായ അവിശ്വാസവും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.  തെരഞ്ഞെടുപ്പിനെ നവീകരിക്കാനുള്ള കമ്മീഷൻ്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.  വിവിപാറ്റ് പൂർണ്ണമായി എണ്ണുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.