● സർവീസ് ആരംഭിച്ച് ആറുമാസത്തിന് മുമ്പുതന്നെ 10 ലക്ഷം യാത്രികരുമായി അതിശയിപ്പിച്ച കൊച്ചി ജലമെട്രോ ഒന്നാംവയസ്സിലേക്കെത്തുമ്പോൾ യാത്രികരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി പ്രവർത്തന റിപ്പോർട്ട്.
● ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ
പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം
ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികൾക്ക് നൽകിയ
സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
● പിഎച്ച്‌ഡി പ്രവേശനത്തിന് നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) മാർക്ക് മാത്രം അടിസ്ഥാനമാക്കിയതിന് പിന്നാലെ പുതിയ പരിഷ്‌കാരവുമായി യുജിസി. നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക് നേരിട്ട് നെറ്റ് പരീക്ഷ എഴുതാമെന്ന് യുജിസി ചെയർമാൻ.
● വോട്ടിംങ് ദിനത്തില്‍ പോളിംങ് സ്റ്റേഷനില്‍ വെടിവെപ്പും, സംഘര്‍ഷവും
ഉണ്ടായതിന് പിന്നാലെ റീം പോളിംങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11
ബൂത്തുകളിലാണ് റീം പോളിംങ് പ്രഖ്യാപിച്ചത്.
● ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്
ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143
റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ
സീസണിലെ നാലാം ജയമാണിത്.
● ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം
ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന്
വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക.
● വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ
പ്രിയയെ കാണാന്‍ മാതാവ് യെമനിലെത്തി. മകളെ കാണാന്‍ കഴിയുമെന്ന
പ്രതീക്ഷയുണ്ടെന്ന് മാതാവ് പ്രേമകുമാരി.