കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ കോൺഗ്രസിന് കഴിയില്ലെന്നാണ് വിമർശനം. യുപിഎ സർക്കാരിൻ്റെ കാലത്ത് രാഹുൽ ഗാന്ധി ഓർഡിനൻസ് കീറിമുറിച്ചതിനെ പരാമർശിച്ച മോദി, കോൺഗ്രസിൻ്റെ മുഖം കാണാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ചു.
സോണിയാ ഗാന്ധിയെ വിമർശിച്ച പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് കോൺഗ്രസ് നേതാക്കൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും കോൺഗ്രസ് സ്വന്തം തെറ്റുകളുടെ ഫലം അനുഭവിക്കുകയാണെന്നും ആരോപിച്ചു. രാജസ്ഥാനിലെ ജലോറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.