ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 18 ഏപ്രിൽ 2024 #NewsHeadlines

● ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

● മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി 'വണ്‍ ഹെല്‍ത്തിന്റെ'  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

● ലോക്സഭാ ഇലക്ഷന്റെ ഒന്നാം ഘട്ടം ഇന്ന്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ്‌ വെള്ളിയാഴ്‌ച വോട്ടെടുപ്പ്‌. ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ്‌ പൂർത്തിയാകുന്ന 39 സീറ്റുള്ള തമിഴ്‌നാടാണ്‌ പ്രധാനം.

● യുഎഇയിൽ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന്‌ ഗതാഗതം താറുമാറായി. നൂറുകണക്കിനുപേർ ഫ്ലാറ്റുകളിലും വീടുകളിലും കുടുങ്ങി.

● ഇലകട്രോണിക്സ് വോട്ടിംങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്തിയാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ടോയെന്ന് ചോദ്യമുയര്‍ത്തി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതിയുടെ ചോദ്യം. ഇവിഎം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി കമ്മീഷനോട് ചോദ്യമുന്നയിച്ചത്.

● KSRTCക്ക് റെക്കോഡ് കളക്ഷൻ. ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകൾ നിരത്തിലിറങ്ങി. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.