ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 12 ഏപ്രിൽ 2024 #NewsHeadlines

● വിഷു ചന്ത നടത്താന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിഷു റംസാന്‍ ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

● തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ ഹൈക്കോടതി വിധിപറഞ്ഞു. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. കെ ബാബുവിന് എംഎല്‍എയായി തുടരാം.

● ലക്ഷദ്വീപിൽ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.

● സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം.

● ജോലിക്കിടെ അപകടത്തിൽപ്പെട്ട്‌ ഭാഗികമായി അംഗഭംഗം വന്നവർക്കും അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കുമുള്ള ഇഎസ്‌ഐ പെൻഷൻ മുടങ്ങി. കേന്ദ്രസർക്കാരിനുകീഴിലെ ഇഎസ്‌ഐ കോർപറേഷൻ നേരിട്ടുനൽകുന്ന പെൻഷനാണ്‌ മുടങ്ങിയത്‌.

● വയനാട്‌ വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്‌ഞ്ചിലുണ്ടായ തീപിടിത്തത്തിൽ 200 ഏക്കർ വനം കത്തിനശിച്ചു.

● ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 7 വിക്കറ്റിനാണ് മുംബൈ ആർസിബിയെ വീഴ്ത്തിയത്. ആർസിബി മുന്നോട്ടുവച്ച 197 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.