തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ റംസാൻ-വിഷു ചന്തകൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചത്.ഇന്നലെ അനുകൂല വിധിയുണ്ടായി. മാർക്കറ്റ് നടത്താനുള്ള അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പൂർണമായി ഇടപെടാമെന്നും കോടതി ഇന്നലെ വ്യക്തമാക്കി.
വിഷു ചന്ത നടത്താന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി..#vishu
By
News Desk
on
ഏപ്രിൽ 12, 2024
ഹൈക്കോടതിയുടെ അനുമതി ലഭിച്ചശേഷം സംസ്ഥാനത്ത് ഇന്ന് ഫെയർ ട്രേഡുകൾ ആരംഭിക്കും. ഈ മാസം 18 വരെ ചന്തകൾ നടക്കും. താലൂക്ക് തലത്തിൽ ഉൾപ്പെടെ മാർക്കറ്റുകൾ പ്രവർത്തിക്കും.