'കേരള സ്റ്റോറി സിനിമയില്‍ പറയുന്നത് സത്യം മാത്രം; മീനാക്ഷി ലേഖി.. #The kerala Story

ദ കേരള സ്റ്റോറി എന്ന സിനിമയിൽ സത്യം മാത്രമേ പറയുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സിനിമയെ എൽഡിഎഫും യുഡിഎഫും എതിർക്കുന്നത് സ്വാഭാവികമാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഹമാസ് അനുകൂല റാലിയെ അനുകൂലിക്കുന്നവരാണ് ചിത്രത്തെ എതിർക്കുന്നതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.

  ഇരകൾ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. അതേസമയം, കേരളത്തിൽ ഐസ് റിക്രൂട്ട്‌മെൻ്റ് നടന്നതിന് തെളിവുണ്ടെന്നും ഇന്നും നടക്കുന്നതും നാളെ നടക്കുന്ന സംഭവങ്ങളും സിനിമയിലുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

  വിവാദങ്ങൾക്കിടയിലും കേരളത്തിലെ വിവിധ ക്രിസ്ത്യൻ രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചു. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ചിത്രം പ്രദർശിപ്പിച്ചു.പെൺകുട്ടികളെ പ്രണയിക്കാനും തീവ്രവാദത്തിലേക്കും നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള രൂപത പ്രദർശിപ്പിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0