ഇനി പരീക്ഷാ പേടിയില്ല, പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുമായി തളിപ്പറമ്പ മണ്ഡലം.. #Taliparamba #Thadikkadavu

തളിപ്പറമ്പ : തളിപ്പറമ്പ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'പരിരക്ഷ ബോധവത്കരണ ക്ലാസ്' നടന്നു. വാർഡ് മെമ്പർ ആൻസി സണ്ണി ഉദ്ഘാടനം ചെയ്തു. സർ സയ്ദ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക പി. ബീന ക്ലാസ് എടുത്തു. നൈന പുതിയ വളപ്പിൽ, ബേബി തറപ്പേൽ, സി എം ഹംസ, സിന്ധു സുരേഷ്, പി.ബി അനോഷ് , അൽഫോൻസ തോമസ്, ദേവന എന്നിവർ സംസാരിച്ചു.