തൃശൂരിൽ വൻ ബസ് അപകടം, 14 പേർക്ക് പരിക്ക്.. # ThrissurBusAccident

തൃശ്ശൂർ : തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ചു.  സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു.  ദേശീയ പാതയിൽ കൊടകര മേൽപ്പാലത്തിന് സമീപം പുലർച്ചെ നാലോടെയാണ് അപകടം.  കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു.  വേളാങ്കണ്ണിയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ സൂപ്പർ എക്‌സ്പ്രസ് ബസാണ് അപകടത്തിൽപ്പെട്ടത്.
MALAYORAM NEWS is licensed under CC BY 4.0