കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം.. #SharonMurderCase

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  വിചാരണ നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യം.  കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ ഗ്രീഷ്മ പതിനൊന്ന് മാസമായി ജയിലിൽ കഴിയുകയാണ്.

  കാമുകൻ ഷാരോണിനെ കഷായത്തിൽ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്.  തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയും നടപടികൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.  എന്നാൽ വിചാരണ പൂർത്തിയാക്കാനായില്ല.  ഈ സാഹചര്യത്തിലാണ് തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.